You are Here : Home / News Plus

കസ്റ്റഡി മരണം:കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

Text Size  

Story Dated: Saturday, July 11, 2015 03:35 hrs UTC

കോട്ടയം: പൊലീസ് കസ്റ്റഡില്‍ മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി പാറക്കല്‍ സിബി (40) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോട്ടയം ജില്ലയില്‍ ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.
കഴിഞ്ഞ 29നാണ് സിബിക്ക് മര്‍ദനമേറ്റതായി ആരോപണമുയര്‍ന്നത്. 30ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബി വെന്‍റിലേറ്ററിലായിരുന്നു. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി എസ്.ഐ കെ.എ. ജോര്‍ജുകുട്ടിയെ കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് തന്നെ സിബിക്ക് പരിക്കേറ്റിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസിലാണ് സിബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആഭ്യന്തര സെക്രട്ടറിയും കോട്ടയം എസ്പിയും സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.