You are Here : Home / News Plus

ഋഷിരാജിനെ നീക്കിയത് ഉമ്മന്‍ചാണ്ടിയുടെ വേണ്ടപ്പെട്ടവരെ സഹായിക്കാനാണെന്ന് വി.എസ്

Text Size  

Story Dated: Saturday, July 11, 2015 03:46 hrs UTC

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വേണ്ടപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണ് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ പദവിയില്‍ നിന്നും ഋഷിരാജ് സിങ്ങിനെ നീക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കേരളത്തിലെ ഒരു പ്രമുഖ ഫിനാന്‍സിങ് സ്ഥാപനത്തിലെ ക്രമക്കേടുകള്‍ ഋഷിരാജ്സിങ്ങ് കണ്ടെത്തിയതാണ് അദ്ദേഹത്തെ നീക്കാന്‍ കാരണമായത്. ഇതു വഴി അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സിങ്ങിനെതിരായ ഉത്തരവ് റദ്ദാക്കി അദ്ദേഹത്തെ തല്‍സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്നും വി.എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.