You are Here : Home / News Plus

സി.പി.എം തകരുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല -സുധീരന്‍

Text Size  

Story Dated: Saturday, July 11, 2015 05:00 hrs UTC

തൃശൂര്‍: സി.പി.എം തകരുന്നതില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നും എന്നാല്‍, പാര്‍ട്ടി ഇന്നത്തെ അവസ്ഥയില്‍ പോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അരുവിക്കര ആവര്‍ത്തിക്കുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. തെറ്റായ നായങ്ങളാണ് സി.പി.എമ്മിന് തിരിച്ചടിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തിക്കാട്ട് കോണ്‍ഗ്രസ് ഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ തന്‍െറ മനസ്സിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേതാക്കളുമുണ്ടായിരുന്നു. അമ്മ കോണ്‍ഗ്രസുകാരിയായതുകൊണ്ടാണ് താനും കോണ്‍ഗ്രസ് ആയത്. സി.പി.എം പുന:പരിശോധന നടത്തേണ്ട കാലം അതിക്രമിച്ചു. അടുത്ത വര്‍ഷം യു.ഡി.എഫിന് ഭരണതുടര്‍ച്ച ഉണ്ടാകും. അരുവിക്കരയില്‍ ബി.ജെ.പിയുടെ മുന്നേറ്റം താല്‍ക്കാലിക പ്രതിഭാസമാണ്. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് ഭരണം അധികകാലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. കേന്ദ്ര മന്ത്രിമാരും ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരും പല കേസിലും പ്രതിക്കൂട്ടിലാണ്. ബി.ജെ.പിക്ക് അനുകൂല സാഹചര്യം കേരളത്തിലില്ലെന്നും സുധീരന്‍ പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.