You are Here : Home / News Plus

സിബിയുടെ മരണകാരണം തലക്കേറ്റ പരിക്ക് - ഐ.ജി

Text Size  

Story Dated: Sunday, July 12, 2015 05:07 hrs UTC

തലക്കേറ്റ പരിക്കാണ് സിബിയുടെ മരണ കാരണമെന്ന് ഐ.ജി എം.ആര്‍ അജിത് കുമാര്‍. അന്വേഷണം ദേശീയ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ക്കനുസരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത സിബി കഴിഞ്ഞദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പൊലീസിന്‍െറ ക്രൂര മര്‍ദനമേറ്റാണ് സിബി മരണപ്പെട്ടതെന്നാണ് ബന്ധുക്കളുടെ ആരോപണം. കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

എന്നാല്‍ സിബിയെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. മരങ്ങാട്ടുപിള്ളി സ്വദേശിയായ 16 കാരനുമായുള്ള അടിപിടിയിലാണ് സിബിക്ക് തലക്ക് പരിക്കേറ്റതെന്നും അയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.