You are Here : Home / News Plus

ആഭ്യന്തരമന്ത്രിക്ക് ഉപചാരം അര്‍പ്പിക്കേണ്ടത് കടമയാണെന്ന് ഡി.ജി.പി

Text Size  

Story Dated: Sunday, July 12, 2015 04:01 hrs UTC

തിരുവനന്തപുരം: ബോധപൂര്‍വമാണ് ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തതെങ്കില്‍ അത് തെറ്റായ നടപടിയാണെന്ന് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. ആഭ്യന്തരമന്ത്രിക്ക് ഉപചാരമര്‍പ്പിക്കേണ്ടത് പൊലീസ്ഉദ്യോഗസ്ഥരുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത പരിപാടിയില്‍ ഋഷിരാജ് സിങ് സല്യൂട്ട് നല്‍കാത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
യൂനിഫോമിലുള്ള ഉദ്യോഗസ്ഥന്‍ സാധാരണ സല്യൂട്ട് നല്‍കാറുണ്ട്. ഋഷിരാജ് സിങ് വളരെ അച്ചടക്കം പാലിക്കുന്ന ഉദ്യോഗസ്ഥനാണെന്നാണ് തന്‍െറ അഭിപ്രായം. ഒന്നുകില്‍ അദ്ദേഹത്തിന്‍െറ ശ്രദ്ധയില്‍പെട്ടുകാണില്ല. അതില്‍ പ്രോട്ടോകോളിന്‍െറ പ്രശ്നമല്ല. അദ്ദേഹത്തിന് അബദ്ധംപറ്റിയെങ്കില്‍ തിരുത്താന്‍ നിര്‍ദേശിക്കും. സാധാരണ റാങ്ക് അനുസരിച്ചല്ല ‘സര്‍’ എന്ന് വിളിക്കുന്നത്. ബഹുമാനമുള്ള പലരെയും നമ്മള്‍ സര്‍ എന്ന് വിളിക്കുന്നുണ്ട്. മന്ത്രിയാകണമെന്ന നിര്‍ബന്ധമില്ല. സീനിയറായ ആളുകള്‍ക്ക് ഉപചാരം അര്‍പ്പിക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്‍െറയും കടമയാണ്. യൂനിഫോമുള്ളപ്പോള്‍ സല്യൂട്ട് ചെയ്യുന്നതും യൂനിഫോമില്ലെങ്കില്‍ അറ്റന്‍ഷനില്‍ നില്‍ക്കുന്നതും സ്വാഭാവികമാണെന്നും ഡി.ജി.പി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.