You are Here : Home / News Plus

ഇടതുപക്ഷത്തെ നിഷിദ്ധമായി കാണുന്നില്ലെന്ന് ലത്തീന്‍ സഭ

Text Size  

Story Dated: Sunday, July 12, 2015 04:08 hrs UTC

തിരുവനന്തപുരം: ഇടതുപക്ഷത്തെ നിഷിദ്ധമായി കാണുന്നില്ലെന്ന് ലത്തീന്‍ കത്തോലിക്ക സഭ. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നവരോട് രാഷ്ട്രീയമായി സഹകരിക്കുമെന്ന് ലത്തീന്‍ കത്തോലിക്ക ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യം പറഞ്ഞു. വിശ്വാസ കാര്യത്തില്‍ ഇടതുപക്ഷത്തിന്‍െറ നിലപാട് മാറിയെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈശ്വര വിശ്വാസത്തില്‍ വിശാല വീക്ഷണമുണ്ടായിട്ടുണ്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ഈ വിഷയത്തില്‍ സഭ നിലപാട് സ്വീകരിക്കാറില്ലെന്നും സൂസൈപാക്യം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.