You are Here : Home / News Plus

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗം വെബ്സൈറ്റ് ഹാക്ക് ചെയ്തു

Text Size  

Story Dated: Sunday, July 12, 2015 04:57 hrs UTC

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍െറ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്‍മാരാണ് ഇതിനുപിന്നിലെന്നാണ് സൂചന. ഞായറാഴ്ചയാണ് www. antrix.gov.in എന്ന വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സൈറ്റ് ഹോംപേജിലാണ് മറ്റു വിവരങ്ങള്‍ ഹാക്കര്‍മാര്‍ തിരുകിക്കയറ്റിയത്. ചൈനയില്‍നിന്ന് കുറഞ്ഞ വിലക്ക് കേപ്ടൗണിലെ 300 കുട്ടികള്‍ക്ക് അമേരിക്കന്‍ മേജര്‍ ലീഗുകളുടെ ജെഴ്സികള്‍ കിട്ടുന്നതിനെക്കുറിച്ചുള്ള വാര്‍ത്തയുടെ ഭാഗങ്ങളാണ് ഹോംപേജില്‍ പ്രത്യക്ഷപ്പെട്ടത്.
വെബ്സൈറ്റ് തുറക്കുമ്പോള്‍ സ്പോര്‍ട്സ് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന വെബ്സൈറ്റിന്‍െറ വിവരങ്ങളായിരുന്നു ലഭിച്ചിരുന്നത്. സുരക്ഷാ ലംഘനമുണ്ടായിട്ടില്ലെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് പി.എസ്.എല്‍.വിയിലൂടെ അഞ്ചു ബ്രിട്ടീഷ് സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച് രണ്ടു ദിവസത്തിനുശേഷമാണ് ഹാക്കിങ് നടന്നതെന്നതാണ് ശ്രദ്ധേയം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.