You are Here : Home / News Plus

ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

Text Size  

Story Dated: Monday, July 13, 2015 03:32 hrs UTC

ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൈമാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും ധനമന്ത്രിയുടെ അസൗകര്യത്തെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ഗസറ്റഡ് തസ്തികകളില്‍ നിലവിലുള്ളതിനെക്കാള്‍ മെച്ചപ്പെട്ട സ്കെയില്‍ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ്, തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി കലക്ടര്‍ തുടങ്ങിയ തസ്തികകളില്‍ പ്രത്യേക വര്‍ധന വരും. കുറഞ്ഞ വര്‍ധന 2750 രൂപയും കൂടുതല്‍ 12000 രൂപയുമായിരിക്കും. 12 ശതമാനമാണ് ഫിറ്റ്മെന്‍റ്. ശമ്പളത്തില്‍ 14 ശതമാനവും പെന്‍ഷനില്‍ 10 ശതമാനവും വര്‍ധന വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.