You are Here : Home / News Plus

വട്ടപ്പാറയില്‍ വാഹനാപകടം; ദമ്പതികളും മകളും മരിച്ചു

Text Size  

Story Dated: Monday, July 13, 2015 03:35 hrs UTC

ദേശീയപാതയിലെ വട്ടപ്പാറ ഇറക്കത്തില്‍ കാവുംപുറത്തിനടുത്ത് ചരക്കുലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികളും മകളും മരിച്ചു. വളാഞ്ചേരി കാവുംപുറം കാളിയാല പാറക്കല്‍ അബൂട്ടിയുടെ മകന്‍ ഉസ്മാന്‍ (33), ഭാര്യ ഫൗസിയ (30), മകള്‍ നിഹാന (12) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30ഓടെ വട്ടപ്പാറ വളവിന് താഴെ 200 മീറ്റര്‍ മാറിയായിരുന്നു അപകടം. ഉസ്മാന്‍െറ കഞ്ഞിപ്പുരയിലെ സഹോദരിയുടെ വീട്ടില്‍നിന്ന് നോമ്പ് തുറന്നതിനുശേഷം വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍.

ദേഹത്ത് ലോറി കയറിയിറങ്ങിയതിനാല്‍ മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിനിടെ ലോറിക്ക് പിറകില്‍ ഓട്ടോറിക്ഷയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.