You are Here : Home / News Plus

കസ്റ്റഡി മരണം : ജുഡീഷ്യല്‍ അന്വേഷണം നടത്തും - ചെന്നിത്തല

Text Size  

Story Dated: Monday, July 13, 2015 07:18 hrs UTC

മരങ്ങാട്ടുപ്പിള്ളിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. പൊലീസിന് വീഴ്ച പറ്റി. ഒരാളെ കസ്റ്റഡിയെലെടുക്കുന്നതിനു മുന്‍പ് വൈദ്യപരിശോധന നടത്താത്തത് ശരിയായില്ല. സര്‍ക്കാരിന് ആരേയും സംരക്ഷിക്കേണ്ട ബാധ്യതയല്ളെന്നും ആഭ്യന്തരമന്ത്രി സഭയില്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. കസ്റ്റിയിലെടുക്കുമ്പോള്‍ വൈദ്യ പരിശോധന നടത്തണമായിരുന്നു. എസ്.പിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എസ്.ഐ ജോര്‍ജുകുട്ടിയെ റേഞ്ച് ഐ.ജി സസ്പെന്‍ഡ് ചെയ്തതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.