You are Here : Home / News Plus

പാലക്കാട് റയില്‍വേ ട്രാക്കില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍

Text Size  

Story Dated: Monday, July 13, 2015 07:21 hrs UTC

പത്തിരിപ്പാല ഏരൂര്‍ പൂക്കാട്ട്കുന്ന് റെയില്‍വേ ട്രാക്കില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി സ്വദേശികളായ ഐരവന്‍ തിരുമല വീട്ടില്‍ രാമചന്ദ്രന്‍െറ മകള്‍ ആതിര ആര്‍. നായര്‍ (17), തെങ്ങ്കാവ് പുത്തന്‍പറമ്പില്‍ സുജാതയുടെ മകള്‍ രാജി (16) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഐരവന്‍ തോപ്പില്‍ ലക്ഷം വീട് കോളനിയില്‍ സുരേഷിന്‍െറ മകള്‍ ആര്യ(16)യെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍കോളേജിലേക്കു മാറ്റി.
രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടത്തെിയത്. വ്യാഴാഴ്ചയാണ് ഇവരെ പത്തനംതിട്ടയില്‍ നിന്ന് കാണാതായത്. മൂന്നുപേരും കോന്നി ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥികളാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.