You are Here : Home / News Plus

വിജയ് മല്യക്ക് സുപ്രീംകോടതി 10 ലക്ഷം പിഴവിധിച്ചു

Text Size  

Story Dated: Monday, July 13, 2015 07:23 hrs UTC

വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്യരാജാവ് വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ജെ.എസ് ഖേഹറിന്റെ ബഞ്ചാണ് മല്യയുടെ ഹര്‍ജി തള്ളി കോടതി ചിലവായി 10 ലക്ഷം രൂപ പിഴയ അടയ്ക്കാനും വിധിച്ചത്. ഫെറ ചട്ടം ലംഘിച്ച് വിദേശത്ത് മദ്യബ്രാന്‍ഡുകളുടെ പരസ്യത്തിനായി ഫണ്ട് നല്‍കിയതിനാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയിരിക്കുന്നത്. 

1995 ഡിസംബറില്‍ ലണ്ടന്‍ ആസ്ഥാനമായുള്ള ബെനറ്റണ്‍ ഫോര്‍മുലയുമായി കിങ്ഫിഷര്‍ ഒപ്പിച്ച കരാറിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് മല്യയെ ചോദ്യം ചെയ്യാനൊരുങ്ങുന്നതിനിടെയാണ് അദ്ദേഹം ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.