You are Here : Home / News Plus

കശ്മീരില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു

Text Size  

Story Dated: Monday, July 13, 2015 07:28 hrs UTC

ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികള്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് നിയന്ത്രണരേഖയിലെ കേരണ്‍ സെക്ടറില്‍ തീവ്രവാദികളുടെ നീക്കം ശ്രദ്ധയില്‍ പെട്ടത്. 

സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചതോടെ ആയുധധാരികളായ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. കൊല്ലപ്പെട്ടവരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.