You are Here : Home / News Plus

കതിരൂര്‍ മനോജ് വധക്കേസ്; ജയരാജന്റെ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത് മാറ്റി

Text Size  

Story Dated: Monday, July 13, 2015 11:41 hrs UTC

കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത് 16ലേക്കു മാറ്റിവച്ചു. തലശേരിയിലെ ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയംവേണമെന്നു സിബിഐക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിധിപറയുന്നത് മാറ്റിയത്. മനോജ് വധക്കേസില്‍ രാഷ്ട്രീയപ്രേരിതമായി തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണെ്ടന്നു ചൂണ്ടിക്കാട്ടിയാണു ജയരാജന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.