You are Here : Home / News Plus

ഋഷിരാജ് സിംഗിനെതിരേ നടപടിവേണമെന്നു യുഡിഎഫ് യോഗം

Text Size  

Story Dated: Monday, July 13, 2015 11:57 hrs UTC

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ആദരിക്കാതിരുന്ന എഡിജിപി ഋഷിരാജ് സിംഗിനെതിരേ നടപടിവേണമെന്നു യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം. ഋഷിരാജ് സിംഗ് ചെയ്തതു തീര്‍ത്തും തെറ്റായ നടപടിയായിരുന്നെന്നു യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. സംഭവത്തില്‍ സിംഗ് നല്‍കിയ വിശദീകരണം അതിനേക്കാള്‍ ഗുരുതര തെറ്റാണ്. മന്ത്രിയെക്കാണുമ്പോള്‍ എഴുന്നേല്‍ക്കണമെന്നതു പ്രോട്ടോക്കോള്‍ അനുശാസിക്കില്ലെന്നായിരുന്നു ഋഷിരാജ് സിംഗിന്റെ വിശദീകരണം. യോഗത്തില്‍ അംഗങ്ങളെല്ലാവരും സിംഗിന്റെ നടപടിയെ അപലപിച്ചു. സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാവുമെന്നു മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.