You are Here : Home / News Plus

സ്വര്‍ണ കള്ളക്കടത്ത്: സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്

Text Size  

Story Dated: Monday, July 13, 2015 05:01 hrs UTC

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ പൊലീസിനും കസ്റ്റംസിനും അടക്കം പങ്കുണ്ടെന്ന് തെളിയുന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഇതിന്‍െറ പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും നിയമത്തിന്‍െറ മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണം. മുഴുവന്‍ ഉത്തരവാദിത്തവും ഒരു പൊലീസുകാരന്‍െറ തലയില്‍ കെട്ടിവെച്ച് വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്തിന് സഹായിയായി പ്രവര്‍ത്തിച്ച പൊലീസുകാരന് ട്രെയിനിങ് കഴിഞ്ഞയുടന്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ നിയമനം നല്‍കിയത് ഒരു കോണ്‍ഗ്രസ് എം.എല്‍.എയുടെ ശിപാര്‍ശയെ തുടര്‍ന്നാണ്. ഇതിനു പിന്നിലെ ദുരൂഹത സംബന്ധിച്ചും അന്വേഷണം നടത്തണം. കള്ളക്കടത്ത് നടത്തിയ സ്വര്‍ണം കേരളത്തിലെ പ്രധാന ജ്വല്ലറികളെല്ലാം വാങ്ങിയിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇങ്ങനെ സ്വര്‍ണം വാങ്ങിയതാകട്ടെ, കള്ളപ്പണം ഉപയോഗിച്ചാണ് താനും. ഇപ്പോള്‍ കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയ ഒരു ജ്വല്ലറി ഉടമയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.