You are Here : Home / News Plus

ശമ്പള കമീഷന്‍ റിപ്പോര്‍ട്ട്: പരിശോധിച്ച് വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Monday, July 13, 2015 05:09 hrs UTC

തിരുവനന്തപുരം: ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച് വേഗത്തില്‍ തന്നെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പള കമീഷന്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ദൗത്യമാണ് കമീഷന്‍ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും ധനമന്ത്രി കെ.എം. മാണിക്കും റിപ്പോര്‍ട്ടിന്‍െറ ഓരോ കോപ്പി വീതമാണ് ശമ്പള കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ കൈമാറിയത്. മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയശേഷം ധനമന്ത്രിക്ക് കോപ്പി കൈമാറുമ്പോള്‍ ‘കൊടുത്തോളൂ, മാണി സാര്‍ അല്ലേ നടപ്പാക്കേണ്ട ആള്‍’ എന്ന കമന്‍റ് മുഖ്യമന്ത്രിയില്‍നിന്ന് വന്നു. ‘നല്ല വെയ്റ്റ് ഉണ്ട്’ റിപ്പോര്‍ട്ട് വാങ്ങി മാണിയും പറഞ്ഞു. ശമ്പള കമീഷന്‍ റിപ്പോര്‍ട്ടല്ലേ സമര്‍പ്പിച്ചത്. അതിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും- മാണി പറഞ്ഞു. ജീവനക്കാര്‍ നിലവാരം ഉയര്‍ത്തണം. അവരുടെ കാര്യക്ഷമത ഉയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.