You are Here : Home / News Plus

കശ്മീരിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പാകിസ്താന്‍

Text Size  

Story Dated: Monday, July 13, 2015 05:29 hrs UTC

ഇസ് ലാമാബാദ്: കശ്മീരിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പെടുത്താതെ ഇന്ത്യ^പാക് സംഭാഷണം നടക്കില്ലെന്നും പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. റഷ്യയില്‍ കഴിഞ്ഞയാഴ്ച നടന്ന ഇന്ത്യ^പാക് പ്രധാനമന്ത്രിമാരുടെ കുടിക്കാഴ്ചക്ക് ശേഷം ഇസ് ലാമാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ ഉപദേഷ്ടാവ്.
പ്രഖ്യാപിത തത്വങ്ങളില്‍ അന്തസ്സോടെ ഉറച്ചു നിന്നുള്ള നിലപാടാണ് ചര്‍ച്ചയില്‍ പാകിസ്താന്‍ സ്വീകരിച്ചതെന്ന് അസീസ് പറഞ്ഞു. അക്കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും പാകിസ്താന്‍ ചെയ്തിട്ടില്ല.
കശ്മീരിലെ സഹോദരങ്ങള്‍ക്ക് രാഷ്ട്രീയവും ധാര്‍മികവും നയതന്ത്രപരവുമായ പിന്തുണ തുടര്‍ന്നും നല്‍കുമെന്നും സര്‍താജ് അസീസ് പറഞ്ഞു. സ്വയം നിര്‍ണയാവകാശത്തിനുള്ള കശ്മീരികളുടെ ആവശ്യം ആനുകൂല്യമല്ല. അവരുടെ നിയമപരമായ എല്ലാ സമരത്തിനൊപ്പവും പാകിസ്താന്‍ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈ തീവ്രവാദ ആക്രമണക്കേസ് വിചാരണ പൂര്‍ത്തിയാക്കണമെങ്കില്‍ ഇന്ത്യ കൂടുതല്‍ തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്ന് ചര്‍ച്ചയില്‍ നവാസ് ശരീഫ്, നരേന്ദ്ര മോദിയെ അറിയിച്ചതായി അസീസ് വെളിപ്പെടുത്തി. മുംബൈ തീവ്രവാദ ആക്രമണ കേസിന്‍െറ സൂത്രധാരനെന്ന് കരുതുന്ന സകീയുര്‍റഹ്മാന്‍ ലഖ് വിയുടെ പങ്ക് തെളിയിക്കുന്നതിന് ഇന്ത്യ ഇനിയും തെളിവുകള്‍ നല്‍കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അസീസ് വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.