You are Here : Home / News Plus

യു.ഡി.എഫ് സര്‍ക്കാര്‍ ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം

Text Size  

Story Dated: Tuesday, July 14, 2015 07:48 hrs UTC

കാസര്‍കോട് മൂന്നാം ക്ളാസുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊന്ന സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ.പി ജയരാജനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. ആര്‍.എസ്.എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് കേരളാ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ജയരാജന്‍ ആരോപിച്ചു. സംസ്ഥാനത്ത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനോ കോണ്‍ഗ്രസിനോ ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയെ അറിയിച്ചു. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെ ശക്തമായ നിലപാട് എടുക്കുന്നത് തങ്ങളാണെന്നും ചെന്നിത്തല വ്യക്തമാക്കി. മൂന്നാം ക്ളാസുകാരന്‍െറ കൊലപാതകത്തിന് കാരണം പിതാവിനോടുള്ള വ്യക്തിവിരോധമാണ്. കേസിന്‍റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തില്‍ രാഷ്ട്രീയ സാമുദായിക ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.