You are Here : Home / News Plus

ടീസ്റ്റയുടെ വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്

Text Size  

Story Dated: Tuesday, July 14, 2015 07:51 hrs UTC

 പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്‍െറ മുംബൈയിലെ വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയായിരുന്നു റെയ്ഡ്. 16 സി.ബി.ഐ ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘമാണ് റെയ്ഡിനത്തെിയത്.
എന്നാല്‍, എന്തിനാണ് റെയ്ഡെന്ന് മനസ്സിലാവുന്നില്ളെന്നും അന്വേഷണത്തില്‍ താന്‍ പൂര്‍ണമായി സഹകരിക്കാമെന്ന് സി.ബി.ഐക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നും ടീസ്റ്റ പ്രതികരിച്ചു. ബി.ജെ.പി സര്‍ക്കാറിന്‍െറ പ്രതികാര നടപടിയാണ് ഇത്. അവര്‍ എന്നെ തകര്‍ക്കാന്‍ നടത്തുന്ന ശ്രമമാണെന്നും ടീസ്റ്റ പറഞ്ഞു. വ്യാപം കുംഭകോണത്തില്‍ 60 തോളം പേര്‍ കൊല്ലപ്പെട്ട സമയത്ത് സി.ബി.ഐ ഇതിനാണോ തിരക്കിട്ട് ഇറങ്ങേണ്ടതെന്നും അവര്‍ ചോദിച്ചു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.