You are Here : Home / News Plus

മുക്ക് പണ്ടം പണയംവെച്ച കേസ്: ബാങ്ക് മാനേജര്‍ ആത്മഹത്യ ചെയ്തു

Text Size  

Story Dated: Tuesday, July 14, 2015 07:53 hrs UTC

ജില്ലാ സഹകരണ ബാങ്കിന്‍റെ കുറ്റിപ്പുറം ശാഖയില്‍ ഒരു കോടിയിലേറെ രൂപക്ക് മുക്ക് പണ്ടം പണയംവെച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബാങ്കിലെ മുന്‍ മാനാജര്‍ ആത്മഹത്യ ചെയ്തു. കുറ്റിപ്പുറം ശാഖ മുന്‍ മാനേജര്‍ പാണ്ടികശാല സ്വദേശി നീല മനയില്‍ കിഷോര്‍ (47) നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജില്ലാ സഹകരണ ബാങ്ക് കുറ്റിപ്പുറം ശാഖയില്‍ കുറ്റിപ്പുറം സ്വദേശി വിനോദ് കുമാര്‍ 1.35 കോടി രൂപക്കുള്ള മുക്ക് പണ്ടം പണയം വെച്ചത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കിഷോര്‍ അടക്കം മൂന്ന് ബാങ്ക് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേ പ്രതി കുറ്റിപ്പുറം ഫെഡറല്‍ ബാങ്കിലും 8 ലക്ഷത്തോളം രൂപക്ക് മുക്ക് പണ്ടംവെച്ചതായും സൂചനയുണ്ട്.

പ്രതിയെ ബുധനാഴ്ച കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനുള്ള പൊലീസ് ശ്രമങ്ങള്‍ക്കിടെയാണ് മുന്‍ മാനേജറുടെ ആത്മഹത്യ. മാനേജറെ കബളിപ്പിച്ചാണ് മുക്ക് പണ്ടം പണയംവെച്ചതെന്നും ഇതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്നുമാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.