You are Here : Home / News Plus

ബത്തേരിയില് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടി

Text Size  

Story Dated: Tuesday, July 14, 2015 07:55 hrs UTC

ബത്തേരി ഓടപ്പള്ളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. 10 വയസ് പ്രായമുള്ള കടുവയാണ് പുലര്‍ച്ചെ മൂന്നു മണിയോടെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടങ്ങിയത്. കഴിഞ്ഞ നാലു ദിവസമായി ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ പ്രദേശത്ത് ഭീതി പടര്‍ത്തിയിരുന്നു. അഞ്ചു വളര്‍ത്തുമൃഗങ്ങളെ കടുവ കൊന്നു.

കടുവയെ തൃശൂര്‍ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രായാധിക്യം മൂലം അവശനിലയിലായ കടുവക്ക് ഇരതേടാന്‍ ബുദ്ധിമുട്ടായതിനാലാണ് വനത്തിലേക്ക് തിരിച്ചയക്കാത്തതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.