You are Here : Home / News Plus

ഋഷിരാജ്സിംഗ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

Text Size  

Story Dated: Tuesday, July 14, 2015 05:12 hrs UTC

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. വിവാദത്തില്‍ വിശദീകരണം നല്‍കിയ അദ്ദേഹം താന്‍ ബോധപൂര്‍വ്വം തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിയെ ബോധിപ്പിച്ചു.
തൃശൂരില്‍ വനിതാ പോലീസ് പാസിംഗ് ഒൗട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് മുഖം കൊടുക്കാതിരുന്ന ഋഷിരാജ് സിങിന്‍െറ നടപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. സംഭവത്തില്‍ ഋഷിരാജ് സിങിനു വീഴ്ച പറ്റിയതായി മുഖ്യമന്ത്രി മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.