You are Here : Home / News Plus

സിബിയുടെ മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Text Size  

Story Dated: Tuesday, July 14, 2015 05:20 hrs UTC

കോട്ടയം: മരങ്ങാട്ടുപള്ളിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിബിയെന്ന ദലിത് യുവാവിന്‍െറ മരണകാരണം തലക്കേറ്റ ക്ഷതമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് . തലക്കുള്ളിലെ ആഴത്തിലുള്ള മുറിവ് രക്തസ്രാവത്തിനു കാരണമായി. ഇഷ്ടികയോ മരത്തടിയോ ഉപയോഗിച്ചുള്ള അടിയാകാം ക്ഷതമേല്‍ക്കാന്‍ കാരണം.റോഡില്‍ തലയടിച്ചുവീണാലും ഇത്തരത്തില്‍ സംഭവിക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പാലാ ആര്‍.ഡി.ഒക്ക് കൈമാറിയ റിപ്പോര്‍ട്ട് നാളെ മനുഷ്യാവകാശ കമ്മീഷന് നല്‍കും.
കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗമാണു റിപ്പോര്‍ട്ട് തയാറാക്കിയത്. നേരത്തേ തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും സമാനമായ നിരീക്ഷണമുണ്ടായിരുന്നു.
കഴിഞ്ഞ 29ന് മരങ്ങാട്ടുപിള്ളി എസ്.ഐ ജോര്‍ജ്കുട്ടിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത സിബിയെ പിറ്റേന്ന് അബോധാവസ്ഥയില്‍ കണ്ടത്തെുകയായിരുന്നു. പൊലീസ് മര്‍ദനത്തില്‍ സിബിക്ക് തലയില്‍ രക്തസ്രാവം ഉണ്ടായാണ് അവശനിലയിലായതെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ ഉന്നതാധികാരികള്‍ക്ക് മുമ്പ് പരാതി നല്‍കിയിരുന്നു. എന്നാല്‍, അയല്‍വാസിയായ 16കാരനുമായി ഉണ്ടായ അടിപിടിയിലാണ് സിബിയുടെ തലയില്‍ പരിക്കേറ്റതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തെപറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.