You are Here : Home / News Plus

ഗൗരിയമ്മക്കെതിരെ പരാമര്‍ശം: പി.സി. ജോര്‍ജിന് നിയമസഭയുടെ താക്കീത്

Text Size  

Story Dated: Wednesday, July 15, 2015 07:36 hrs UTC

മുന്‍മന്ത്രി കെ.ആര്‍. ഗൗരിയമ്മക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയെ കേരളാ നിയമസഭ താക്കീത് ചെയ്തു. കെ. മുരളീധരന്‍ അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്നാണ് നടപടി.

ശ്യൂനവേളയില്‍ വിഷയം സമിതി അധ്യക്ഷന്‍ കെ. മുരളീധരന്‍ സഭയില്‍ അവതരിപ്പിച്ചു. നടപടിക്ക് വിധേയനാകേണ്ട ആളെന്ന നിലയില്‍ പി.സി ജോര്‍ജിന് സംസാരിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. സഭയുടെ തീരുമാനം ആദരവോടെ അംഗീകരിക്കുന്നുവെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി വാര്‍ത്തയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍ റൂളിങ് നല്‍കി. തുടര്‍ന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച താക്കീത് പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.