You are Here : Home / News Plus

ജിജി തോംസണിന്‍െറ വാദം തെറ്റ് ചെന്നിത്തല

Text Size  

Story Dated: Wednesday, July 15, 2015 07:37 hrs UTC

പാമോലിന്‍ ഇറക്കുമതിക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്‍െറ അവകാശവാദം തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജിജി തോംസണ്‍ വിയോജനക്കുറിപ്പ് നല്‍കിയതിന്‍്റെ രേഖകള്‍ ലഭിച്ചിട്ടില്ല. ചീഫ് സെക്രട്ടറിയുടെ വാദം വസ്തുതാപരമല്ല. നിയമസഭയില്‍ എസ്. ശര്‍മയുടെ ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
കെ. കരുണാകരന്‍ സര്‍ക്കാര്‍ പാമോലിന്‍ ഇറക്കുമതി ചെയ്തത് തെറ്റായിരുന്നെന്ന് അന്ന് സപൈ്ളകോ എംഡിയായിരുന്ന താന്‍ പറഞ്ഞിരുന്നു എന്നായിരുന്നു ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. ഇക്കാര്യം അന്നുതന്നെ വിയോജനക്കുറുപ്പിലൂടെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും ജിജി തോംസണ്‍ പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.