You are Here : Home / News Plus

ബാലഭിക്ഷാടനം: കോട്ടക്കലില്‍ 30 പേര്‍ പിടിയില്‍

Text Size  

Story Dated: Wednesday, July 15, 2015 07:41 hrs UTC

മലപ്പുറം കോട്ടക്കലില്‍ കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിവന്ന സംഘം പിടിയില്‍. ആന്ധ്രയില്‍ നിന്നുളള 30 അംഗ സംഘമാണു പിടിയിലായത്. ഇന്നു പുലര്‍ച്ചെയാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്‍റെ നടപടിയില്‍ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. 12 ഓളം കുട്ടികളെ പൊലീസ് മോചിപ്പിച്ചു.

കോട്ടക്കലിലെ എടരിക്കോട് പഞ്ചായത്തില്‍ പുതുപറമ്പില്‍ താമസിച്ചു വന്ന സംഘമാണ് പിടിയിലായത്. റമദാന് അനുബന്ധമായി കുട്ടികളെ മുസ്ലിം പള്ളികളുടെ സമീപപ്രദേശത്തും വീടുകളിലും കയറ്റി ഇറക്കി ഭിക്ഷാടനം നടത്തുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് പൊലീസ് സഹായം തേടിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.