You are Here : Home / News Plus

പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെ.ബി.പി.എസ് ഹൈകോടതിയില്

Text Size  

Story Dated: Wednesday, July 15, 2015 07:45 hrs UTC

പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെ.ബി.പി.എസ് ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ബാക്കിയുണ്ട്. സോളാര്‍ പ്രിന്റേഴ്‌സിനോട് 10 ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവര്‍ ഇതുവരെ 3.28 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ കെ.ബി.പി.എസ് ഹൈക്കോടതിയെ അറിയിച്ചു. 20 ാം തീയതിക്ക് മുമ്പായി അച്ചടി പൂര്‍ത്തിയാക്കാമെന്നാണ് കെ.ബി.പി.എസ് കോടതിയെ നേരത്തെ അറിയിച്ചിട്ടുള്ളത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.