You are Here : Home / News Plus

മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ്

Text Size  

Story Dated: Wednesday, July 15, 2015 03:33 hrs UTC

തിരുവനന്തപുരം: കെ.എം മാണിക്കെതിരെ രൂക്ഷവിമര്‍ശവുമായി പി.സി ജോര്‍ജ്. എം.എല്‍.എ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്ന കെ.എം മാണിയെ ജനപ്രാതിനിധ്യ നിയമം പഠിപ്പിക്കുമെന്ന് ജോര്‍ജ് പറഞ്ഞു. 48 വര്‍ഷം എം.എല്‍.എയായും പത്തിലധികം തവണ മന്ത്രിയുമായ മാണി നിയമം വായിച്ച് പഠിക്കട്ടെ. മാണിയും കേരള കോണ്‍ഗ്രസും തന്നെ ഒരു കുന്തവും ചെയ്യില്ല. മന്ത്രി മാണി കൈക്കൂലിക്കാരനാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. 1967 മുതല്‍ അദ്ദേഹം ബജറ്റ് വില്‍പന തുടങ്ങിയതാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
സ്വതസിദ്ധമായ ഭാഷ ഉപയോഗിച്ചു തന്നെയാണ് ഇവിടെ വരയത്തെിയതെന്നും അതില്‍ മറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ജോര്‍ജ് പറഞ്ഞു. ഗൗരിയമ്മക്കെതിരായ പരാമര്‍ശത്തില്‍ എത്തിക്സ് കമ്മറ്റിയുടെ തീരുമാനം ആദരവോടെ അംഗീകരിക്കുന്നു. നിയമത്തിന്‍റെ മുമ്പില്‍ താന്‍ കുറ്റക്കാരനല്ല. ഗൗരിയമ്മ പറഞ്ഞത് നുണയായിരുന്നു. താന്‍ സ്വവസതിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ സ്വകാര്യ സംഭാഷണം ഒളികാമറയില്‍ പകര്‍ത്തി ചാനല്‍ വാര്‍ത്തയാക്കുകയായിരുന്നു. സ്വകാര്യസംഭാഷണത്തില്‍ നിയമസഭാ കമ്മറ്റിക്കെന്താ കാര്യമെന്ന് ചോദിക്കുന്നില്ല. നിയമസഭയുടെ കാര്യക്ഷമതക്കായി കമ്മറ്റികളെ ശക്തിപ്പെടുത്തണമെന്ന് വാദിച്ച വ്യക്തിയാണ് താന്‍. താക്കീത് ചെയ്തിരിക്കുന്നത് കേരള കോണ്‍ഗ്രസിലെ രണ്ട് എം.എല്‍.എ മാര്‍ ഉള്‍പ്പെട്ട എത്തിക്സ് കമ്മറ്റിയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
നിയമസഭയില്‍ ശെല്‍വരാജ് എം.എല്‍.എ വനിതാ എം.എല്‍.എയെ അസഭ്യം പറഞ്ഞതും സഭക്കുള്ളില്‍ സമാജികര്‍ പരസ്പരം വര്‍ഗീയവാദികള്‍ എന്നുവിളിച്ചതും ആര്‍ക്കും പ്രശ്നമല്ല. ഈ താക്കീതിലൂടെ ആര് അപഹാസ്യരാകുമെന്ന് ജനം തീരുമാനിക്കും. നിയമസഭാ കമ്മറ്റിയുടെ തീരുമാനത്തെ വിമര്‍ശിക്കാനില്ലെന്നും പി.സി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.