You are Here : Home / News Plus

സ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

Text Size  

Story Dated: Wednesday, July 15, 2015 03:37 hrs UTC

കോട്ടയം: സ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങി വേഗത കുറച്ചു സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കു സസ്പെന്‍ഷന്‍. പാലാ ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍ കുമാറിനെയാണു സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഇയാള്‍ സ്വകാര്യ ബസുടമകളില്‍ നിന്നും പണം വാങ്ങി കെ.എസ്.ആര്‍.ടി.സി വേഗത കുറച്ചു ഓടിച്ചു നഷ്ടമുണ്ടാക്കിയെന്നു കണ്ടത്തെിയിരുന്നു.
പാലായില്‍ നിന്നും കോഴിക്കോടിനു സര്‍വീസ് നടത്തിയ കെ. എസ്. ആര്‍. ടി.സി ബസ് തൃശൂര്‍ മുതല്‍ സ്വകാര്യ ബസുകളെ സഹായിക്കാന്‍ വേഗത വളരെക്കുറച്ച് ഓടിച്ചുവെന്നു കണ്ടത്തെിയിരുന്നു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അനില്‍കുമാര്‍ കുറ്റക്കാരനാണെന്നു കണ്ടത്തെിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.