You are Here : Home / News Plus

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; പ്രതിഷേധവുമായി ഇന്ത്യ

Text Size  

Story Dated: Thursday, July 16, 2015 04:49 hrs UTC

ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്‍ സേനയുടെ വെടിവെപ്പ്. ആര്‍.എസ് പുര സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റിന് നേര്‍ക്കാണ് പാക്സേന ശക്തമായ വെടിവെപ്പ് നടത്തിയത്. പുലര്‍ച്ചെ നടന്ന വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ളെന്ന് സൈന്യം അറിയിച്ചു.

അതിര്‍ത്തി മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ സന്ദര്‍ശനം നടത്താനിരിക്കെയാണ് ആക്രമണം. ആര്‍.എസ് പുര മേഖലയിലെ അഞ്ച് സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയായിരുന്നു പാക് വെടിവെപ്പ്. 24 മണിക്കൂറിനിടെ മേഖലയില്‍ പാക് സേന നടത്തുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.

അതിനിടെ, തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.