You are Here : Home / News Plus

സുധീരന്റെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, July 16, 2015 07:49 hrs UTC

പ്രതിപ്പട്ടിക സിപിഎം നല്‍കുന്ന സ്ഥിതിയാണ് കണ്ണൂരിലെന്ന വി.എം. സുധീരന്റെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏതെങ്കിലും പ്രത്യേക കേസുകള്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് വീണ്ടും കത്തയക്കാന്‍ തയ്യാറാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ടി.പി. കേസ് ഏറ്റെടുക്കാന്‍ ആവില്ലെന്ന് സിബിഐ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.