You are Here : Home / News Plus

ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത ഉറപ്പാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം

Text Size  

Story Dated: Thursday, July 16, 2015 09:47 hrs UTC

രാജ്യത്ത് ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത ഉറപ്പാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. നെറ്റ് ന്യൂട്രാലിറ്റി റദ്ദാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ടെലികോം മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. നിയമവിധേയമായി നെറ്റ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും രാജ്യത്ത് ഇന്റര്‍നെറ്റ് സൗജന്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുത്. സേവനദാതാക്കള്‍ക്കുള്ള ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സേവനം കവര്‍ന്നെടുക്കാനാണ് ടെലികോം കമ്പനികളുടെ ശ്രമമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.