You are Here : Home / News Plus

ഇടത് മതനിരപേക്ഷതയില്‍ സംശയം ഉയരുന്നുണ്ടെന്ന് കാനം രാജേന്ദ്രന്‍

Text Size  

Story Dated: Thursday, July 16, 2015 05:52 hrs UTC

തിരുവനന്തപുരം: ഇടത് മതനിരപേക്ഷത എന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണോ എന്ന സംശയം ഉയരുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭൂരിപക്ഷ സമുദായങ്ങള്‍ ഇത്തരത്തില്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ല. ഇടതിന്‍്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ പുനര്‍ചിന്തനം വേണമെന്നും കാനം അഭിപ്രായപ്പെട്ടു.
ഇടത് രാഷ്ട്രീയവും ഹിന്ദുത്വവും തമ്മിലുള്ള അതിര്‍വരമ്പ് നേര്‍ത്തതായികൊണ്ടിരിക്കയാണ്. അതുകൊണ്ടാണ് ഇരുപക്ഷത്തേക്കും ആളുകള്‍ ചേക്കേറുന്നത്. അടവു നയത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.