You are Here : Home / News Plus

മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു

Text Size  

Story Dated: Friday, July 17, 2015 03:53 hrs UTC

കോട്ടക്കലിനടുത്ത് എടരിക്കോട് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറഞ്ഞു ഡ്രൈവര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ടാങ്കറിന് തീപിടിച്ചെ ങ്കിലും അല്‍പ സമയത്തിനകം അണക്കാനായി. ടാങ്കര്‍ കാലിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചേളാരി ഐ.ഒ.സി പ്ളാന്‍റിലേക്ക് ഇന്ധനം നിറക്കാന്‍ പോവുകയായിരുന്ന ടാങ്കറാണ് പുലര്‍ച്ചെ മൂന്നരയോടെ അപകടത്തില്‍പെട്ടത്.

കോഴിച്ചെനയിലെ വളവില്‍ നിയന്ത്രണം വിട്ട ടാങ്കര്‍ അമ്പതടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ടാങ്കറില്‍ വാതകമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആറ് ഫയര്‍ഫോഴ്സ് യൂണിറ്റുകളെ ത്തി വെളളം പമ്പ് ചെയ്തിരുന്നു. പ്രദേശത്തേക്കുളള വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു.

അപകടത്തെ തുടര്‍ന്ന് കോഴിക്കോട്-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.