You are Here : Home / News Plus

കശ്മീരില്‍ മേഘവിസ്‌ഫോടനം: രണ്ട് മരണം; മൂന്നുപേരെ കാണാതായി

Text Size  

Story Dated: Friday, July 17, 2015 06:50 hrs UTC

ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 15 കാരിയടക്കം രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി. വ്യാഴാഴ്ച വൈകീട്ട് 6.30 ന് ശ്രീനഗറില്‍നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള സോന്‍മാര്‍ഗിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. ശ്രീനഗര്‍ - ലേ ദേശീയപാത മഴയും മണ്ണിടിച്ചിലും മൂലം അടച്ചു. ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സൈന്യം തുടങ്ങി. ഒരു ബസ് ഒഴുകിപ്പോയി. ബസ്സില്‍ യാത്രക്കാര്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അമര്‍നാഥ് യാത്രാ റൂട്ടിലെ ഒരു പാലം തകര്‍ന്നു. താത്കാലിക ദുതിതാശ്വാസ ക്യാമ്പുകള്‍ സൈന്യം പ്രദേശത്ത് തുറന്നിട്ടുണ്ട്. ഭക്ഷണവും അവശ്യ മരുന്നുകളും എത്തിക്കാനുള്ള ശ്രമവും സൈന്യം നടത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.