You are Here : Home / News Plus

അമേരിക്കന്‍ നാവികസേനാ കേന്ദ്രത്തില്‍ വെടിവെപ്പ്: നാല് മറീനുകള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, July 17, 2015 06:52 hrs UTC

അമേരിക്കയിലെ ടെന്നിസിയിലുള്ള അമേരിക്കന്‍ നാവികസേനയുടെ ഓഫീസിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ മുഹമ്മദ് യൂസഫ് അബ്ദുള്‍ അസീസ് എന്നയാളെ സുരക്ഷാ സൈന്യം വധിച്ചു. പ്രാദേശിക സമയം രാവിലെ 11 ഓടെയാണ് വെടിവെപ്പുണ്ടായത്. കാറില്‍ ഒറ്റയ്‌ക്കെത്തിയ യുവാവാണ് വെടിവെപ്പ് നടത്തിയത്. പൊലീസ് ഓഫീസര്‍ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. കുവൈത്തില്‍ ജനിച്ചയാളാണ് ദീര്‍ഘകാലമായി അമേരിക്കയില്‍ താമസിക്കുന്ന അബ്ദുള്‍ അസീസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.