You are Here : Home / News Plus

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു

Text Size  

Story Dated: Friday, July 17, 2015 07:42 hrs UTC

നാഗലാന്‍ഡിലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് തീവ്രവാദികളെയാണ് വധിച്ചത്. ആക്രമണത്തിനിടെ രണ്ടു സാധാരണക്കാരും കൊല്ലപ്പെട്ടു.

ഫേക്ക് ജില്ലയിലെ അവാന്‍ഖുവില്‍ ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണം. പെട്രോളിങ്‌ നടത്തുകയായിരുന്ന ഇന്ത്യന്‍ സൈന്യത്തിന് നേരെ എന്‍.എസ.്സി.എന്‍^ കെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു.12 കമാന്‍ഡോകളും 46 അസം റൈഫിള്‍സ് വിഭാഗവും ചേര്‍ന്ന സംയുക്ത ഓപറേഷന്‍ ഒരു മണിക്കൂറോളം നീണ്ടു. സൈനിക ഉദ്യോഗസ്ഥന് ആക്രമണത്തിനിടെ കാലില്‍ വെടിയേറ്റു.

മാര്‍ച്ചിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആദ്യ തീവ്രവാദ ആക്രമണമുണ്ടായത്. ജൂണില്‍ മണിപ്പൂരില്‍ സൈനിക വ്യൂഹത്തിനു നേരെയുണ്ടായ ആക്രമത്തില്‍ 18 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.