You are Here : Home / News Plus

റോഡ് വികസനത്തില്‍ കേരളം ഏറ്റവും പിന്നില്‍ - ഗഡ്കരി

Text Size  

Story Dated: Friday, July 17, 2015 07:44 hrs UTC

റോഡ് വികസനത്തിന്‍െറ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ പദ്ധതികള്‍ക്കായി 2500 കോടി രൂപ നല്‍കാന്‍ തയ്യാറാണ്. സംസ്ഥാനം പദ്ധതികള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ പണം തടസ്സമാകില്ല. സ്ഥലം ഏറ്റെടുക്കലാണ് കേരളത്തിന്‍െറ പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

അടിമാലി ചെറുതോണി, കൊട്ടാരക്കര പമ്പ ഹൈവേകള്‍ക്കും തലശ്ശേരി- മാഹി ബൈപാസ് നാലുവരിയാക്കാനും അനുമതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് കേരളസര്‍ക്കാരിന്‍െറ ഭാഗത്തുനിന്ന് പൂര്‍ണ പിന്തുണയുണ്ടെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.