You are Here : Home / News Plus

ഗൗരിയമ്മക്ക് സി.പി.എമ്മിലേക്ക് ഒൗദ്യോഗിക ക്ഷണം

Text Size  

Story Dated: Saturday, July 18, 2015 04:54 hrs UTC

രണ്ടുപതിറ്റാണ്ടിലേറെയായി സി.പി.എമ്മില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന കെ.ആര്‍. ഗൗരിയമ്മ മാതൃസംഘടനയിലേക്ക് മടങ്ങുന്നു. പി. കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് ആലപ്പുഴയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗൗരിയമ്മയെ സമുചിതമായി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ഗൗരിയമ്മയുടെ ആലപ്പുഴയിലെ ചാത്തനാട്ടുള്ള വസതിയില്‍ എത്തി ഒരുമണിക്കൂര്‍ ചര്‍ച്ച നടത്തിയശേഷമാണ് കോടിയേരി തീരുമാനം അറിയിച്ചത്.
19ന് ജെ.എസ്.എസിന്‍െറയും സി.പി.എമ്മിന്‍െറയും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സി.പി.എമ്മുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഗൗരിയമ്മ തുടക്കംകുറിക്കുമെന്നും കോടിയേരി പറഞ്ഞു. ഗൗരിയമ്മക്കുള്ള സ്ഥാനം പാര്‍ട്ടി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.