You are Here : Home / News Plus

റോഡ് വികസനത്തിന് കേരളം പദ്ധതി സമര്‍പ്പിച്ചാല്‍ 20000 കോടി അനുവദിക്കുമെന്ന് ഗഡ്കരി

Text Size  

Story Dated: Saturday, July 18, 2015 06:38 hrs UTC

ദേശീയപാതകളടക്കമുള്ള റോഡ് വികസനത്തിന് കേരളം പദ്ധതി സമര്‍പ്പിച്ചാല്‍ 20000 കോടി രൂപവരെയുള്ള ധനസഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

കേരളത്തിലെ ദേശീയപാതകളുടെ വികസനത്തിന് പണംനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. ഉത്തര്‍പ്രദേശ്, ഗോവ, കര്‍ണാടക സര്‍ക്കാരുകള്‍ മുന്നോട്ടുവെച്ച പദ്ധതികള്‍ക്ക് പണം നല്‍കിക്കഴിഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് 50000 കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി നല്‍കിയത്. റോഡുവികസനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.

അടിമാലി-ചെറുതോണി, പൈനാവ് റോഡ്, തലശ്ശേരി-മാഹി റോഡ് എന്നിവയുടെ വികസനം യാഥാര്‍ഥ്യമാക്കും. അടൂര്‍-പത്തനംതിട്ട-വടശ്ശേരിക്കര-പമ്പ റോഡ് കൊട്ടാരക്കരവരെ നീട്ടുമെന്നും കഴക്കൂട്ടം- കോവളം റോഡ് വികസനം ഉടന്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.