You are Here : Home / News Plus

സുധീരന്‍റെ പരസ്യവിമര്‍ശനം ശരിയായില്ലെന്ന് പി.സി. ചാക്കോ

Text Size  

Story Dated: Saturday, July 18, 2015 06:39 hrs UTC

കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുധീരന്‍ നടത്തിയ പരസ്യവിമര്‍ശനം ഉചിതമല്ലെന്നും ഇത്തരം വിമര്‍ശനങ്ങള്‍ പാര്‍ട്ടിവേദികളിലാണ് ഉന്നയിക്കേണ്ടതെന്നും പി.സി. ചാക്കോ പറഞ്ഞു. പരസ്യവിവാദം ഹൈക്കമാന്‍ഡ് പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വക്തമാക്കി.
കണ്ണൂരില്‍ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആസ്പത്രിയിലെത്തി സന്ദര്‍ശിച്ചശേഷമാണ് സുധീരന്‍ കണ്ണൂരില പോലീസിന്റെ പ്രവര്‍ത്തനത്തിനെതിരെ വിമര്‍ശനം നടത്തിയത്. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനശൈലിയോടുള്ള എതിര്‍പ്പായി ഇത് വ്യാഖ്യാനിക്കപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.