You are Here : Home / News Plus

പശ്ചിമഘട്ടം : കൃഷിഭൂമി വേര്‍തിരിച്ച് വേറെ നമ്പര്‍ ഇടും

Text Size  

Story Dated: Saturday, July 18, 2015 06:40 hrs UTC

പശ്ചിമഘട്ടത്തില്‍പ്പെട്ട സ്ഥലങ്ങളിലെ കൃഷിഭൂമി വനഭൂമിയില്‍ നിന്ന് വേര്‍തിരിച്ച് തത്കാലം വേറെ സബ് ഡിവിഷന്‍ നമ്പര്‍ നല്‍കും. രണ്ടുദിവസം കൊണ്ട് സ്ഥലപരിശോധന നടത്തിയായിരിക്കും കൃഷിഭൂമി വേര്‍തിരിക്കുക. ഇതിനുശേഷം വനഭൂമിയുടെ സര്‍വെ നമ്പറും ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി നേരത്തെ തയ്യാറാക്കിയ ഭൂപടവും മാത്രമെ കേന്ദ്ര സര്‍ക്കാരിന് നല്‍കൂ. 

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ ഉന്നതതലയോഗത്തിലാണ് ഈ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ മാറ്റിവച്ചെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.