You are Here : Home / News Plus

ഒമാനില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു

Text Size  

Story Dated: Saturday, July 18, 2015 07:39 hrs UTC

ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മസ്കത്തിലെ ലുലു ജീവനക്കാര്‍ സഞ്ചരിച്ച മിനി ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലുലു ബൗഷര്‍ വെയര്‍ഹൗസിലെ സ്റ്റോര്‍ കീപ്പറായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി ജിന്‍ഷാദ്, മറ്റൊരു ജീവനക്കാരനായഫിറോസിന്‍റെ മകള്‍ മൂന്നുവയസുകാരി ഷിഫ എന്നിവരാണ് മരിച്ച മലയാളികള്‍. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

മുപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷത്തിനായി സലാലയിലേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീപിടിച്ചു. മരിച്ചവരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ കാറിലുണ്ടായിരുന്ന ഒമാന്‍ സ്വദേശികളാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലുപേരെ ഹെലികോപ്ടറില്‍ നിസ്വ ആശുപത്രിയിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.