You are Here : Home / News Plus

ഇടത് ന്യൂനപക്ഷ പ്രീണനം ആര്‍.എസ്.എസിന്‍റെ പ്രചരണമെന്ന് കോടിയേരി

Text Size  

Story Dated: Saturday, July 18, 2015 04:37 hrs UTC

തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നത് ആര്‍.എസ്.എസിന്‍റെ പ്രചാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് പ്രചരാരണം ഇടതുപാര്‍ട്ടികള്‍ ഏറ്റെടുക്കുന്നത് ഇടതു മുന്നേറ്റത്തിന് തിരച്ചടിയാകും. ആര്‍.എസ്.എസുമായുള്ള ബന്ധത്തിന്‍റെ അതിര്‍വരമ്പ് നേര്‍ത്തുവെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാദം തെറ്റാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
ഇടത് പാര്‍ട്ടികളുടെ മതനിരപേക്ഷത എന്നത് ന്യൂനപക്ഷസംരക്ഷണം മാത്രമായി ചുരുങ്ങുന്നുവെന്ന സംശയമുയരുന്നുവെന്നും ഇതേപറ്റി ഇടതുപാര്‍ട്ടികള്‍ സ്വയം വിമര്‍ശനപരമായി ചിന്തിക്കണമെന്നുമുള്ള കാനം രാജേന്ദ്രന്‍റെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇടതുപക്ഷവും സംഘപരിവാറും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തുവരുന്നതായും കാനം സൂചിപ്പിച്ചിരുന്നു. കാനം രാജേന്ദ്രന്‍റെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.