You are Here : Home / News Plus

പെലെ ആശുപത്രിയില്‍

Text Size  

Story Dated: Sunday, July 19, 2015 08:07 hrs UTC

 ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ല് സംബന്ധിയായ രോഗത്തെത്തുടര്‍ന്ന് സംപൗളോയിലെ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അസഹ്യമായ പുറംവേദന അനുഭവപ്പെട്ടതോടെ 74കാരനായ പെലെ ആശുപത്രിയെ ആശ്രയിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്‌ടെന്നും തിങ്കളാഴ്ചയോടെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.