You are Here : Home / News Plus

ആര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Text Size  

Story Dated: Sunday, July 19, 2015 08:21 hrs UTC

ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലുള്ള കോന്നി സ്വദേശി ആര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പെണ്‍കുട്ടി അടുത്ത 24 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കുട്ടിയുടെ തലച്ചോറിനേറ്റ പരിക്കും ഗുരുതരമായിട്ടുണ്ട്. മരുന്നുകളോട് ഭാഗികമായാണ് പ്രതികരിക്കുന്നത്. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ശക്തമായ ആന്റിബയോട്ടിക്കുകളാണ് നല്‍കിവരുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.