You are Here : Home / News Plus

കോയമ്പത്തൂരില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Text Size  

Story Dated: Sunday, July 19, 2015 08:24 hrs UTC

കോയമ്പത്തൂരില്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ കാരുണ്യ സര്‍വകലാശാല സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജേക്കബ് ജോര്‍ജ് (21), മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി ജീന്‍ മാത്യു വര്‍ഗീസ് (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലിന് ശിരുവാണി അണക്കെട്ടിന്റെ ചെക്ക് ഡാമിലായിരുന്നു അപകടം. കോളജിന് സമീപത്തുളള ബോലംപെട്ടി വനമേഖലയിലെ ചെക്ക് ഡാമില്‍ ഇവരടങ്ങുന്ന നാലംഗ സംഘം കുളിക്കാനിറങ്ങിയതായിരുന്നു. ഒരാള്‍ മുങ്ങിത്താണപ്പോള്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ടാമനും അപകടത്തില്‍പ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.