You are Here : Home / News Plus

കൊച്ചിയില്‍ കാന്‍സര്‍ സെന്‍റര്‍ തുടങ്ങരുതെന്ന് ശ്രീനിവാസന്‍

Text Size  

Story Dated: Sunday, July 19, 2015 03:08 hrs UTC

കൊച്ചി: കൊച്ചിയില്‍ സര്‍ക്കാറിന്‍െറ റീജ്യണല്‍ കാന്‍സര്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിക്കരുതെന്ന് നടന്‍ ശ്രീനിവാസന്‍. അതിന്‍െറ ആവശ്യമി െല്ലന്നും ക്യാന്‍സര്‍ സെന്‍റര്‍ കൊണ്ട് ഒരു രോഗി പോലും രക്ഷപ്പെടി െല്ലന്നും ശ്രീനിവാസന്‍ പറഞ്ഞു. മുളന്തുരുത്തി തുരുത്തിക്കര അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്‍റ് കോപറേറ്റീസ് സൊസൈറ്റിയുടെ ജൈവകൃഷി പദ്ധതിയായ 'ചോറിനൊരു കൂട്ടാന്‍' ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ശ്രീനിവാസന്‍െറ പ്രതികരണം. നിലവിലെ ചികിത്സാ രീതികളുടെ ഗതികേടാണ് അതെന്നും മന്ത്രി കെ. ബാബു കൂടി പങ്കെടുത്ത ചടങ്ങില്‍ ശ്രീനിവാസന്‍ പറഞ്ഞു.
എന്നാല്‍ ഇത്തരമൊരു പ്രസ്താവനയുടെ കാരണം വിശദീകരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ തയാറായാല്‍ അവരോട് സംസാരിക്കാന്‍ ഒരുക്കമാണ്. ഇതിന്‍െറ പിന്നിലെ അപകടകരമായ സത്യം അപ്പോള്‍ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ചികിത്സാ കേന്ദ്രവും റിസര്‍ച്ച് സെന്‍ററുമാണ് കൊച്ചിയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാന്‍സര്‍ സെന്‍ററിനായി കൊച്ചിയിലെ പ്രമുഖര്‍ കുറച്ചുവര്‍ഷങ്ങളായി ശക്തമായ ആവശ്യമാണ് ഉന്നയിക്കുന്നത്. ഇതിനിടയിലാണ് ശ്രീനിവാസന്‍െറ പ്രസ്താവന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.