You are Here : Home / News Plus

സിംബാബ് വെക്കെതിരെ ഇന്ത്യ തോറ്റത് 10 റണ്‍സിന്;19 റണ്‍സെടുത്ത് സഞ്ജു

Text Size  

Story Dated: Sunday, July 19, 2015 03:26 hrs UTC

ഹരാരെ: അരങ്ങേറ്റ മത്സരത്തില്‍ തരക്കേടില്ലാത്ത കളികാഴ്ച വെച്ചെങ്കിലും ടീമിന്‍െറ വിജയം ആഘോഷിക്കാന്‍ സഞ്ജുവിനായില്ല. സിംബാബ് വെക്കെതിരായ രണ്ടാം ട്വന്‍റി-20യില്‍ ഇന്ത്യക്ക് 10 റണ്‍സിന്‍െറ തോല്‍വി.  
സിംബാംബ് വെ ഉയര്‍ത്തിയ 146 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍  9 വിക്കറ്റില്‍ 135 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അരങ്ങേറ്റ മത്സരത്തില്‍ 24 പന്തില്‍ 19 റണ്‍സെടുത്ത് സഞ്ജു മികവ് കാണിച്ചു. മാല്‍കോമിന്‍െറ പന്തില്‍ ക്രിസ് ഫൗവിന് ക്യാച്ച് കൊടുത്താണ് സഞ്ജു മടങ്ങിയത്.
റോബിന്‍ ഉത്തപ്പ (42), സ്റ്റുവര്‍ട്ട് ബിന്നി (24) എന്നിവര്‍ക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായത്. 25 പന്തില്‍ നിന്നായിരുന്നു ഉത്തപ്പയുടെ 42 റണ്‍സ്. മുരളി വിജയ് (13), മനീഷ് പാണ്ഡെ (3), കേദാര്‍ ജാദവ് (5), അക്സര്‍ പട്ടേല്‍ (13), ഭുവനേശ്വര്‍ കുമാര്‍ (9), മോഹിത് ശര്‍മ (പുറത്താകാതെ 3), സന്ദീപ് ശര്‍മ (പുറത്താകാതെ 1) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഗ്രെമി ക്രിമര്‍ 18 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി  ആദ്യം ബാറ്റ് ചെയ്ത സിംബാംബ് വെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 145 റണ്‍സെടുത്തത്. 67 റണ്‍സെടുത്ത ഓപ്പണര്‍ ചാമു ചിഭാഭയാണ് സിംബാബ്വെക്കായി തിളങ്ങിയത്. സഞ്ജു സാംസണ്‍ മോഹിത് ശര്‍മ്മയുടെ പന്തില്‍ സിക്കന്ദര്‍ റാസയുടെ ക്യാച്ചെടുത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.